Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amazon Cargo

America

മി​യാ​മി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​മ​സോ​ൺ ച​ര​ക്ക് വി​മാ​നം റ​ൺ​വേ​യി​ൽ നി​ന്ന് തെ​ന്നി​മാ​റി; 5 മ​ര​ണം

ഫ്ലോ​റി​ഡ: മി​യാ​മി ഇ​ന്‍റർനാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ ആ​മ​സോ​ണി​ന്‍റെ ച​ര​ക്ക് വി​മാ​നം റ​ൺ​വേ​യി​ൽ നി​ന്ന് തെ​ന്നി​മാ​റി വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ  അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 2 മ​ണി​യോ​ടെ സാ​ൻ ഹു​ആ​നി​ൽ നി​ന്ന് എ​ത്തി​യ ബോ​യിം​ഗ് 767 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

വി​മാ​നം റോ​ഡ​രി​കി​ലെ ര​ണ്ട് സെ​മി ട്ര​ക്കു​ക​ൾ​ക്ക് സ​മീ​പ​മാ​ണ് നി​ല​യു​റ​പ്പി​ച്ച​ത്. പൈ​ല​റ്റും കോ​പൈ​ല​റ്റും വാ​ഹ​ന​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന ചി​ല​രും ഉ​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. 60ല​ധി​കം ഫ​യ​ർ റെ​സ്ക്യൂ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ നാ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സേ​ഫ്റ്റി ബോ​ർ​ഡ് (ച​ഠ​ട​ആ) സം​ഘ​ത്തെ അ​യ​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up